സ്കൂളിലേക്കുള്ള ആദ്യ ചവിട്ടുപടി
21 December 2021
9 മണിക്ക് ചാപ്പലിലെ പ്രാർത്ഥനയോടെ ഇന്നത്തെ ദിനം ആരംഭിച്ചു. Maya teacher ആയിരുന്നു ആദ്യം എത്തിയത്. Teaching practice നെ എങ്ങനെ സമീപിക്കണമെന്ന് ടീച്ചർ പറഞ്ഞു തന്നു. Next hour, Neena teacher ഓരോ സ്കൂളിലേക്കും പോകേണ്ടിയവരുടെ പേര് വായിച്ചു. ഞാൻ കൊടുത്തിരുന്ന മൂന്ന് സ്കൂളുകളിലേക്കും എനിക്ക് പോകാൻ അവസരം കിട്ടിയില്ല. എനിക്ക് പോകേണ്ടത് St. Gorettis HS Nalanchira സ്കൂളിലേക്ക് ആണ്. ഒപ്പം എന്റെ ക്ലാസ്സിൽ നിന്നും ശ്രീലക്ഷ്മിയും ഉണ്ട്. മറ്റ് Optional ക്ലാസ്സിൽ നിന്നും നമ്മൾ 11 പേരാണ് ആ സ്കൂളിലേക്ക് പോകേണ്ടത്.
തുടർന്ന് എല്ലാവരും കോളേജിനു മുന്നിലെ Portico യിൽ ഒരുമിച്ചുകൂടി. കൃത്യമായ മാർഗനിർദേശങ്ങൾ ജോജു സാർ പറഞ്ഞു. അതിനുശേഷം സാറിന്റെ പ്രാർത്ഥനയോടെ, timetable, topics, class ഒക്കെ വാങ്ങിക്കാനായി ഞങ്ങൾ സ്കൂളിലേക്ക് നടന്നു.
ഉച്ചയ്ക്ക് ശേഷം സ്കൂളിലെത്തി, Headmistress നോട് സംസാരിച്ചു. January 5 മുതൽ February 11 വരെ teaching practice ആണെന്ന് അറിയിച്ചു. 8 & 9 Biology പഠിപ്പിക്കുന്നത് sisters ആണ്. എന്നാൽ അവരെ കാണാൻ സാധിച്ചില്ല. അതിനാൽ സിസ്റ്റേഴ്സ്ന്റെ ഫോൺ നമ്പർ വാങ്ങിയ ശേഷം, നാളെ രാവിലെ കാണാം എന്ന പ്രതീക്ഷയോടെ സ്കൂളിൽ നിന്നും മടങ്ങി.
Comments
Post a Comment