♥Proud To Be An Indian♥ഒരുപാട് നാളുകൾക്കുശേഷം ദേശീയപതാകയ്ക്ക് 🇮🇳 സല്യൂട്ട് നൽകി 😍India's 72th Republic Day Celebration😍

26 January 2021
🇮🇳India's 72th Republic Day🇮🇳

രാവിലെ 9 മണിക്കുതന്നെ ഇന്നത്തെ പരിപാടികൾ ആരംഭിച്ചു. അദ്ധ്യാപകരുടെയും, കോളേജ്സ്റ്റാഫ് അംഗങ്ങളുടെയും,വിദ്യാർത്ഥികളുടെയും സാന്നിദ്ദ്യം ഉണ്ടായിരുന്നു.

"ഭാരതമെന്നുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം. കേരളമെന്നുകേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളിൽ....." വള്ളത്തോൾ നാരായണമേനോന്റെ ഈ വരികളിലൂടെ ഇന്നത്തെ ദിനത്തിന് Joju sir തുടക്കമിട്ടു. 8.45ന് Gibi Ma'am പതാക ഉയർത്തി. January 26 ന് ശേഷം  ഇന്ത്യയുടെ ത്രിവർണപ്പതാകയ്ക്ക് ഇന്ന് വീണ്ടും സല്യൂട്ട് നൽകുമ്പോൾ ഞാൻ എന്റെ  NCC ഓർമ്മകളിലൂടെ സഞ്ചരിച്ചു. ദേശത്തോടും, ദേശത്തെ കാക്കുന്നവരോടുമുള്ള സ്നേഹവും അഭിമാനവും ഉണർന്നു. തുടർന്നു റിപ്പബ്ലിക് ദിനത്തെപ്പറ്റിയും, പ്രാധാന്യത്തെപ്പറ്റിയും Jibi ടീച്ചർ സംസാരിച്ചു. ഇന്ത്യയുടെ ഭാവിയെപ്പറ്റി എത്രമാത്രം തീക്ഷണതയോടെയാണ് നമ്മുടെ പൂർവികർ പ്രവർത്തിച്ചതെന്നു ഭരണഘടനനിർമ്മാണ പ്രക്രിയയിലെ ആത്മാർത്ഥതയിലൂടെ മനസിലായി.

 കോളേജ്  ചെയർപേർസൺ റിപ്പബ്ലിക്ദിന സന്ദേശം നൽകി. അവകാശങ്ങൾക്കൊപ്പം നമുക്ക് ഉണ്ടായിരിക്കേണ്ട കടമകൾക്കാണ് പ്രാധാന്യം എന്ന് ഓർമിപ്പിച്ചു. ഓരോ പൗരനും അതനുസരിച്ചു ജീവിക്കണമെന്നും സൂചിപ്പിച്ചു.

കോളേജ് യൂണിയൻഅംഗം പ്രതിജ്ഞ ചൊല്ലി. മധുരവിതരണത്തിലൂടെ  എല്ലാവർക്കും മിഠായി കിട്ടി.

സോഷ്യൽ സയൻസിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ഡേ ക്വിസ് നടത്തി. അവസാനസത്തെ 3 ചോദ്യങ്ങൾ Joju Sir ആയിരുന്നു ചോദിച്ചത്. ഓരോ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം ആദ്യം പറയുന്നവർക്ക് സമ്മാനം നൽകിയത്, എല്ലാവർക്കും പങ്കാളിത്തം നൽകുന്നതായിരുന്നു. ചോദ്യങ്ങളിൽ ചിലതൊക്കെ അറിയാമായിരുന്നിട്ടും പെട്ടെന്ന് ഉത്തരം ഓർമയിൽ വരാത്തത് എനിക്ക് വീണ്ടും അനുഭവപ്പെട്ടു. കുറെ സഹപാഠികൾ ഉത്തരങ്ങൾ പറഞ്ഞു സമ്മാനം നേടി. പുതിയ കാര്യങ്ങൾ അറിയാനും സാധിച്ചു. എനിക്കും 2 പേന സമ്മാനമായി കിട്ടി😍. അധ്യാപകരും സുഹൃത്തുക്കളും അഭിനന്ദിച്ചപ്പോൾ സന്തോഷം തോന്നി. കുഞ്ഞു കാര്യങ്ങൾക്കുപോലും നൽകുന്ന ഇത്തരത്തിലുള്ള അഭിനന്ദനങ്ങളാണ് MTTC‌ Vibess....⭐️⭐️⭐️

NAAC ന്റെ പ്രവർത്തനങ്ങൾ നന്നായി മാറാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് Joju sir പറഞ്ഞു.
അങ്ങനെ ഫ്രീയായി പച്ചയും  ഓറഞ്ചും നിറമുള്ള 2 പേനകൾ കിട്ടിയ സന്തോഷത്തിൽ ഞാൻ വീട്ടിലക്ക് മടങ്ങി 💐💐💐

Thoughts Of The Day :

Comments

Popular posts from this blog

28th day @ School