Oriantation Day 2 ⭐️പരിചയപ്പെടലുകളുടെ രണ്ടാം ദിനം⭐️
7 January 2021
രണ്ടാംദിനം രാവിലെ 9.30ക്ക് പ്രഭാതപ്രാർത്ഥനയോടെ ആരംഭിച്ചു. ചാപ്പലിലെ പ്രാർത്ഥനാ അന്തരീക്ഷം, ഇനി കടന്നുപോകുന്ന വഴികളിളൊക്കെ ഈശ്വരസാന്നിദ്യം കൂടെയുണ്ടെന്ന ഉണർവ് നൽകി.
ആദ്യത്തെ section Ancy Mam ആയിരുന്നു. എല്ലാവരെയും വളരെവേഗം പരിചയപ്പെടാൻ സാധിച്ചു.
രണ്ടാമത്തെ section Giby Mam ആയിരുന്നു.ഒരു അദ്ധ്യാപകനുവേണ്ട ഏറ്റവും നല്ല ഗുണം മറ്റൊരാളുമായി നന്നായി ഇടപെടാനും മനസിലാക്കുവാനുമുള്ള കഴിവ് ആണെന്ന് പഠിപ്പിച്ചു.അതിനുവേണ്ടി ചെയ്യിപ്പിച്ച interactive activity - യിലൂടെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാടുപേരെ പരിചയപ്പെടാൻ എനിക്ക് സാധിച്ചു.
മൂന്നാമത്തെ section Optional ആയിരുന്നു. ക്ലാസ്സിലേയ്ക്ക് പുഞ്ചിരിയോടെ Shiney Mam കടന്നു വന്നപ്പോൾ ഒരു അപരിചത്വം പരിചയഭാവമുള്ളതായി മാറി. ഇനിയുള്ള 2 വർഷം കൂടെ ഉള്ള സുഹൃത്തുക്കളെ പരിചയപ്പെടാൻ സാധിച്ചു.ഏതൊരു സാഹചര്യത്തിലും നമ്മുടെ വികാരങ്ങൾക്ക് മുൻപ് ചുറ്റുമുള്ള സാഹചര്യം മനസിലാക്കി ശരിയായി പെരുമാറണമെന്നു ടീച്ചർ മനസിലാക്കിത്തന്നു.
ഉച്ചയ്‌ക്കുശേഷം ആദ്യത്തെ section Joju John Sir ആയിരുന്നു. വല്ലപ്പോഴും കിട്ടിയിരുന്ന motivational class ennum കിട്ടുന്നതായി തോന്നി. ആദ്യദിനം തന്നെ സ്റ്റേജിൽ കയറാൻ സാധിച്ചത് പുതിയ അനുഭവമായിരുന്നു. എല്ലാവരും ഒരു "ശുഭചിന്ത" voice ആയി ചെയ്യണമെന്ന് പറഞ്ഞു.
ഇടയ്ക്കൊക്കെ മാത്രം വെറുതെ ചെയ്തിരുന്ന ചില എഴുതുകൾ ഇനി ദിനംപ്രതി ചെയ്യുന്നതിന്റെ ഭാഗമായി മാറുന്നതായും അവ ജീവിതവിജയത്തിനും നല്ലൊരു അദ്ധ്യാപികയായി മാറുന്നതിനും എന്നെ സഹായിക്കും എന്ന് അറിഞ്ഞത് ആവേശമായി മാറി.ഇവയൊക്കെ 2years കഴിയുമ്പോൾ എന്നെത്തന്നെ മാറ്റിയെടുക്കുമെന്ന് ബോധ്യമായി.
അവസാനത്തേത് Physical Education ആയിരുന്നു.George Sir Major & Minor games ന്റെ വ്യത്യാസത്തെപറ്റി പറഞ്ഞുതന്നത് പുത്തൻ അറിവായിരുന്നു. തുടർന്നു ഗ്രൗണ്ടിലേക്ക് പോയപ്പോൾ സ്കൂൾ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുപോകലിന്റെ അനുഭൂതിയായിരുന്നു. Minor Game "Snatch the Kercheife" ഉണ്ടായിരുന്നു. Game-ൽ പങ്കെടുക്കാൻ സാധിച്ചത് വളരെ രസകരമായിരുന്നു. കാലുളുക്കി എങ്കിലും ഇത്തിരി വേദനയും ഒത്തിരി സന്തോഷവുമായി ആ ദിനം കടന്നുപോയി.
Thoughts Of The Day :
Comments
Post a Comment